Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Spa Raid

വ്യാ​ജ രേ​ഖ ച​മ​ച്ച് സ്പാ​യി​ൽ ജോ​ലി; ര​ണ്ട് ബം​ഗ്ലാ​ദേ​ശി യു​വ​തി​ക​ൾ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: വ്യാ​ജ രേ​ഖ ച​മ​ച്ച് സ്പാ​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ര​ണ്ട് ബം​ഗ്ലാ​ദേ​ശി യു​വ​തി​ക​ൾ ഉ​ൾ​പ്പ​ടെ നാ​ലു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബം​ഗ്ല​ദേ​ശ് സ്വ​ദേ​ശി​നി​ക​ളാ​യ റു​മ ച​ർ​ണാ​ഭ (21), റി​മ ഷെ​യ്ഖ് (21) സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​ക​ളാ​യ തി​രു​വ​ല്ലം സ്വ​ദേ​ശി നി​ഹു ഹു​സൈ​ൻ (29), ശാ​സ്‌​താം​കോ​ട്ട സ്വ​ദേ​ശി ഹ​രി​കൃ​ഷ്ണ‌​ൻ (34) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ജ​ഗ​തി​യി​ലെ സ്പാ​യി​ല്‍ അ​ന​ധി​കൃ​ത​മാ​യി ഇ​വ​ർ ജോ​ലി ചെ​യ്യു​ന്നു​ണ്ടെ​ന്ന് മ്യൂ​സി​യം പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ന‌​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. പാ​സ്പോ​ർ​ട്ടോ മ​റ്റ് അ​നു​ബ​ന്ധ യാ​ത്രാ രേ​ഖ​ക​ളോ മ​തി​യാ​യ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ളോ ഇ​ല്ലാ​തെ​യാ​ണ് ഇ​വ​ർ കേ​ര​ള​ത്തി​ലെ​ത്തി​യ​ത്.

ബം​ഗാ​ൾ സ്വ​ദേ​ശി​ക​ൾ എ​ന്ന വ്യാ​ജേ​ന ജ​ഗ​തി​യി​ലെ സ്പാ​യി​ൽ തെ​റാ​പി​സ്‌​റ്റു​ക​ളാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യെ പ്ര​തി​ക​ളെ റി​മാ​ൻ​ഡു ചെ​യ്തു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News

Corehub Up